തിരുവനന്തപുരം : രാത്രിയിൽ ട്രെയിനുകളിൽ കറങ്ങി മൊബൈലുകൾ മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശി പിടിയിൽ.നാഗർകോവിൽ അഴകിയപാണ്ഡ്യപുരം സ്വദേശി രാജ്കുമാറാണ് (22) റെയിൽവേ പൊലീസിന്റെ പിടിയിലായത്.ആറ് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.കൊട്ടാരക്കര വച്ച് തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.സ്ഥിരമായി ട്രെയിനുകളിലാണ് സഞ്ചാരം. വീട്ടിൽ പോകാറില്ല.ട്രെയിനുകളിൽ ചാർജ്ജിലിട്ടിരിക്കുന്ന മൊബൈലുകളാണ് മോഷ്ടിക്കുന്നത്. മൊബൈൽ എടുത്തു കഴിഞ്ഞാൽ അടുത്ത സ്റ്റേഷനിലിറങ്ങി മറ്റൊരു ട്രെയിനിൽ കയറും.ഇങ്ങനെ മോഷ്ടിക്കുന്ന മൊബൈലുകൾ തിരുവനന്തപുരം,മധുര,കോവിൽപ്പെട്ടി,നാഗർകോവിൽ എന്നിവിടങ്ങളിലാണ് വിൽക്കുന്നത്.രണ്ട് വർഷത്തിനുള്ളിൽ ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തിയിരുന്നതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |