SignIn
Kerala Kaumudi Online
Friday, 20 September 2024 1.01 AM IST

ടൂവീലർ വില വർദ്ധനവ് അടുത്ത മാസം മുതൽ നടപ്പിലാക്കാനൊരുങ്ങി ഹീറോ, പുതിയതായി അവതരിപ്പിക്കുന്ന ഈ മോഡലിനും വിലയിൽ മാറ്റം

Increase Font Size Decrease Font Size Print Page
hero

അടുത്ത മാസം ആരംഭത്തോടെ തങ്ങളുടെ വിപണിയിലുള്ള ടൂ വീലറുകൾക്ക് വിലവർദ്ധനവ് ഉണ്ടാകുമെന്ന് ഹീറോ മോട്ടോക്കോർപ്പ്. മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 1,500 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് വിവരം. മൊത്തത്തിലുള്ള പണപ്പെരുപ്പം മൂലമാണ് വിലയിലെ പരിഷ്കാരം കമ്പനി നടപ്പിലാക്കാനൊരുങ്ങുന്നത്. വിവിധ മോഡലുകളും സംസ്ഥാനങ്ങളിലെ വിപണിയുമനുസരിച്ച് വിലപരിഷ്കാരത്തിലും വ്യത്യാസമുണ്ടാകും.

വിലവർദ്ധനവ് ഉപഭോക്താക്കളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ ഫിനാൻസ് സൊലൂഷ്യൻസ് നൽകുന്നത് തുടരുമെന്ന് ഹീറോ മോട്ടോക്കോർപ്പ് അറിയിച്ചിട്ടുണ്ട്. ഹീറോ പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന മോഡലായ എക്സ്‌പൾസ് 200ടി 4വിയ്ക്കും ഈ വിലവർദ്ധനവ് ബാധകമായിരിക്കും. വരാനിരിക്കുന്ന ഈ മോഡലിന്റെ ടീസറുകളും പുതിയ അപ്ഡേറ്റുകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ മോഡലിന്റെ ലോഞ്ച് തീയതിയെക്കുറിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അടുത്ത മാസം നടപ്പിലാക്കുന്ന വില പരിഷ്കരണത്തിന് ശേഷം എക്സ്പൾസ് 200ടി വിപണിയിലെത്തുമെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, HERO, TWO, WHEELER, SCOOTER, BIKES, PRICE HIKE, DECEMBER 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.