ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നടപ്പാലത്തിന്റെ സ്ലാബുകൾ തകർന്ന് നാല് പേർക്ക് പരിക്ക്. ബല്ലാർ ഷാ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നടപ്പാലത്തിലുണ്ടായിരുന്നവർ റെയിൽവേ ട്രാക്കിലേയ്ക്ക് വീണു. എന്നാൽ ആ സമയം ട്രെയിനുകളൊന്നും കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. 60 അടി ഉയരമുള്ള നടപ്പാലം ഒന്നും നാലും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്നതാണ്. ഈ പാലത്തിന് പഴക്കമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് ഒരു ലക്ഷവും അല്ലാത്തവർക്ക് 50000 രൂപയും റെയിൽ വേ ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |