ന്യൂഡൽഹി: ആമസോൺ ഫുഡ് 2022 വർഷാവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. ആമസോൺ ഇന്ത്യയുടെ ഭക്ഷ്യവിതരണ സേവന വിഭാഗമാണ് ആമസൗൺ ഫുഡ്.
സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികൾക്ക് എതിരാളിയായിട്ടായിരുന്നു ആമസോൺ ഫുഡ് ഈ വർഷം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ഡിസംബർ 29 മുതൽ സർവീസ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വർഷാവസാന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഓൺലൈൻ ഷോപ്പിംഗ് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |