SignIn
Kerala Kaumudi Online
Thursday, 19 September 2024 7.49 PM IST

പത്തനംതിട്ട കെ  എസ്  ഇ  ബി   ടവർ പണിക്ക്  പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

Increase Font Size Decrease Font Size Print Page
tiger

പത്തനംതിട്ട: കോട്ടൺപാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. പത്തനംതിട്ട സീതത്തോട് കോട്ടൺപാറയിലാണ് ആക്രമണം ഉണ്ടായത്. കാടിനുള്ളിൽ കെ എസ് ഇ ബി ടവർ പണിക്ക് പോയതായിരുന്നു ഇയാൾ അടങ്ങുന്ന 18 അംഗ സംഘം.

ഇന്ന് 12 മണിയോടെയാണ് സംഭവം. കോട്ടൺപാറയിൽ നിന്ന് നാല് കിലോമീറ്റ‌ർ മാറി വനത്തിനുള്ളിലായിരുന്നു ടവർ ലെെനിന്റെ പണി. ഈ 18 തൊഴിലാളികളും വിവിധ ഭാഗങ്ങളിലായി നിന്ന് പണി ചെയ്യുകയായിരുന്നു. ടവറിന് താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാർ. ഈ സമയത്താണ് പന്നിയെ ആക്രമിക്കാനെത്തിയ കടുവ അനുകുമാറിന് നേരെ ചാടിവീഴുകയും കാലിലും വയറ്റിലുമടക്കം കടിക്കുകയും ചെയ്തു. തൊഴിലാളികൾ ബഹളം വെച്ചും വടികൾ ഉപയോഗിച്ചും കടുവയെ തുരത്തുകയായിരുന്നു. വനത്തിനുള്ളിൽ ആയതിനാൽ അവിടെ നിന്ന് നടന്നാണ് ഇയാളെ സീതത്തോടുള്ള പ്രഥാമിക ആരോഗ്യകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയത്. ശബരിഗിരി പള്ളം വെെദ്യുതി ലെെനിന്റെ നിർമ്മാണത്തിനായാണ് തൊഴിലാളികൾ കാട്ടിൽ പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TIGER, ATTACK, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.