തിരുവനന്തപുരം: 2023 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പൊതുപരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9 മുതൽ 29 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 11.15 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.നാലരലക്ഷത്തിലധികം കുട്ടികളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. ഫലപ്രഖ്യാപനം മേയ് 10നകം നടക്കും.
എസ്.എസ്.എൽ.സി ടൈംടേബിൾ
മാർച്ച് 9- ഒന്നാം ഭാഷപാർട്ട് 1 (മലയാളം/തമിഴ്/കന്നഡ/ഉറുദു /ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്കൃതം(അക്കാദമിക്)/സംസ്കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)
13- ഇംഗ്ലീഷ്
15- ഹിന്ദി/ജനറൽ നോളഡ്ജ്
17- കെമിസ്ട്രി
20- സോഷ്യൽ സയൻസ്
22- ബയോളജി
24- ഫിസിക്സ്
27- ഗണിതം
29- ഒന്നാം ഭാഷപാർട്ട് 2 (മലയാളം/തമിഴ്/കന്നഡ/സ്പെഷ്യൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക് ഓറിയന്റൽ - രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/സംസ്കൃതം ഓറിയന്റൽ - രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |