SignIn
Kerala Kaumudi Online
Friday, 26 April 2024 7.17 PM IST

ഇലക്ട്രോണിക്‌സ് കടയിൽ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു

fire

ഫിറോസാബാദ്: ഇലക്ട്രോണിക്സ് കടയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ ഉടമയും കുടുംബവും താമസിച്ചിരുന്ന മുകളിലത്തെ നിലയിലേയ്ക്കും തീ പടർന്നു. 18 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആറുപേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യാഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FIRE, FIRE BROKE OUT, FAMILY KILLED, IN FIRE IN UP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.