മുടി സംരക്ഷണത്തിനായ പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. താളി തേച്ച് കുളിച്ചും, മുട്ടയുടെ വെള്ള തലയിൽ തേച്ചുമൊക്കെ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരുണ്ട്. മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്നമാണ്.
ജീവിതശൈലി, കാലാവസ്ഥ, കെമിക്കൽ വസ്തുക്കൾ അമിതമായി ഉപയോഗിക്കൽ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് ഈ സൗന്ദര്യപ്രശ്‌നം ഉണ്ടാകുന്നത്. മുടിയുടെ അറ്റം കൃത്യമായ ഇടവേളകളിൽ വെട്ടിക്കൊടുത്താൽ ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാം.
എട്ട് മുതൽ പത്ത് ആഴ്ചകൾ കൂടുമ്പോൾ വേണം മുടിയുടെ അറ്റം വെട്ടാൻ. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുക മാത്രമല്ല ചെയ്യുന്നത്. മുടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഹെയർ ഡ്രയറുകളുടെയും, സ്‌ട്രെയ്റ്റനറുകളുടെയും ഉപയോഗം പരമാവധി കുറയ്‌ക്കണം.