SignIn
Kerala Kaumudi Online
Friday, 26 April 2024 9.49 PM IST

1515 കോടിയുടെ ഡിജിറ്റൽ സയൻസ് പാർക്കിന് ഭരണാനുമതി

ee

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ 1515 കോടി രൂപയുടെ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

എസ്റ്റിമേറ്റ് ചെലവിൽ 1175 കോടി രൂപ കിഫ്ബി ഫണ്ടിംഗിലൂടെയും, ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള മറ്റ് സ്രോതസുകളിൽ നിന്നും കണ്ടെത്തും.

രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ശമ്പള പരിഷ്കരണം നൽകും.

ഡിസ്റ്റിലറി വിറ്റുവരവ് നികുതി

ഒഴിവാക്കാൻ ബിൽ

ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാനുള്ള വിജ്ഞാപനമിറക്കാനും, കേരള ചരക്ക് സേവന നികുതി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനുമുള്ള കെ.ജി.എസ്.ടി നിയമഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. 2022ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലും അംഗീകരിച്ചു.

കോവളം- ബേക്കൽ ജലപാത:

178.15കോടിയുടെ ഭരണാനുമതി

കോവളം- ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ നീലേശ്വരം നദിയെയും ചിത്താരി നദിയെയും ബന്ധിപ്പിച്ച് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പിയാരിക്കൽ ഭാഗത്ത് നിർമ്മിക്കുന്ന നാവിഗേഷൻ ലോക്കിനുമായി ആകെ 44.156 ഹെക്ടർ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കും. 178,15,18,655 രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.

യംഗ് ഇന്നവേഷൻ

പ്രോഗ്രം 2022

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്)

യംഗ് ഇന്നവേഷൻ പ്രോഗ്രം, വിവിധ സർക്കാർ വകുപ്പുകളുടെയും സർവ്വകലാശാലകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ നടപ്പാക്കും.

സംസ്ഥാന ഹാൻഡ്ലൂം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (ഹാന്റ്‌വീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടിയിൽ നിന്ന് 60 കോടിയായി വർദ്ധിപ്പിക്കും.

കോഴിക്കോട് ജില്ലയിൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പോണ്ടിച്ചേരിയിലെ ജിപ്മറിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രൊഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.