ലബുഷേയ്നും (204),സ്റ്റീവ് സ്മിത്തിനും (200) ഇരട്ട സെഞ്ച്വറി
പെർത്ത് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മാർക്കസ് ലബുഷേയ്നും (204),മുൻനായകൻ സ്റ്റീവ് സ്മിത്തും (200) ഇരട്ട സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയ 598/4 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. ട്രാവിസ് ഹെഡ് 99 റൺസെടുത്ത് പുറത്തായി.മറുപടിക്കിറങ്ങിയ വിൻഡീസ് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 74 റൺസെടുത്തിട്ടുണ്ട്.അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മുൻതാരം ശിവ്നരെയ്ൻ ചന്ദർപോളിന്റെ മകൻ ടാഗേനരെയ്ൻ ചന്ദർപോളും (47*) നായകൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റുമാണ്(18) ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |