SignIn
Kerala Kaumudi Online
Sunday, 22 September 2024 1.21 PM IST

ദേവികയായി ‌ഞെട്ടിച്ച് അമലാ പോൾ,​ ടീച്ചർ മൂവി റിവ്യു

Increase Font Size Decrease Font Size Print Page

ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ടീച്ചർ. സമകാലീന സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ദേവിക എന്ന ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറിന്റെയും ഭർത്താവ് സുജിത്തിന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലർ എന്നു പറയാം. ദേവികയെന്ന കഥാപാത്രമായി അമല മികച്ച പ്രകടനം കാഴ്‌ച വച്ചു. ഹക്കിംഷായാണ് സുജിത്തായി എത്തുന്നത്.

tt

ചിത്രത്തിൽ എടുത്തുപറയാവുന്ന മറ്റൊരു കഥാപാത്രമായ അമ്മിണിയമ്മയായി മഞ്ജു പിള്ളയും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിട്ടുണ്ട് മാല പാർവതി,​ അനുമോൾ,​ ചെമ്പൻ വിനോദ്,​ ഐ.എം. വിജയൻ,​ നന്ദു,​ പ്രശാന്ത് മുരളി,​ ദിനേശ് പ്രഭാകർ,​ വിനീത കോശി എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

പി.വി. ഷാജികുമാഫാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും മനോജ് എഡിറ്രിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEACHER, TEACHER MOVIE REVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.