SignIn
Kerala Kaumudi Online
Thursday, 19 September 2024 7.10 PM IST

വാട്ട്സാപ്പിൽ നിന്ന് വിലപിടിപ്പുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്തു പോയോ, ഫോട്ടോയും വീഡിയോയും അടക്കം തിരിച്ചെടുക്കാൻ ഈ എളുപ്പ വഴി ചെയ്താൽ മതി

Increase Font Size Decrease Font Size Print Page
whatsapp-data

ഇന്ന് ഒരു മെസേജിംഗ് ആപ്ളിക്കേഷനായി മാത്രമല്ല വാട്ട്സാപ്പിനെ ഉപയോഗിച്ച് വരുന്നത്. പല വിധത്തിലുള്ള മെസേജുകൾക്കുപരിയായി ഫോട്ടോസും വീഡിയോസും അതിനോടൊപ്പം തന്നെ ഡോക്യുമെന്റുകളും ഇന്ന് വാട്ട്സാപ്പ് വഴി പങ്കുവെയ്ക്കാവുന്നതാണ്. ഇത്രയും തരത്തിലുള്ല മീഡിയകൾ വാട്ട്സാപ്പ് മുഖാന്തരം ഷെയർ ചെയ്യാൻ സാധിക്കുന്നതിനാൽ ഫോണിലെ സ്റ്റോറേജ് സ്പേസ് നിറഞ്ഞു കവിയുന്നതിനും കാരണമാകാറുണ്ട്. വാട്ട്സാപ്പിലുള്ള എല്ലാ ഗ്രൂപ്പുകളിലെയും ചാറ്റുകളിൽ നിന്നുള്ല മീഡിയ ഫോണിൽ നിറഞ്ഞു കവിയുമ്പോൾ അവ ഒന്നായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും പതിവ്. ഇങ്ങനെ ഡിലീറ്റ് ചെയ്യുന്നത് വഴി പിന്നീട് ആവശ്യമുളള പല കാര്യങ്ങളും പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്.

അതിനാൽ തന്നെ വാട്ട്സാപ്പിൽ നിന്നും നഷ്ടമായ മീഡിയ എങ്ങനെ ഫോണിൽ തിരിച്ചെടുക്കാമെന്നും അത്യാവശ്യ സമയത്ത് മീഡിയ നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നും പരിശോധിക്കാം.

വാട്ട്സാപ്പിൽ വരുന്ന എല്ലാത്തരം മീഡിയകളും ഫോൺ ഗ്യാലറിയിൽ ശേഖരിച്ച് വെയ്ക്കപ്പെടുന്നുണ്ട് അത് കൊണ്ട് തന്നെ വാട്ട്സാപ്പിൽ ഡിലീറ്റ് ചെയ്താലും ഫോൺ സ്റ്റോറേജിൽ നിന്നും ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഡാറ്റാ ഉപയോഗിക്കാനായി ഫോണിന്റെ ഫയൽ മാനേജർ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഫയൽ മാനേജറിലെ വാട്ട്സാപ്പ് ഫോൾഡറിൽ പ്രവേശിച്ചാൽ നിങ്ങൾ ഡിലീറ്റ് ചെയ്ത വാട്ട്സാപ്പ് മീഡിയയും ആക്സസ് ചെയ്യാവുന്നതാണ്.

ഐഒഎസ് ഉപകരണങ്ങളിൽ ഐ ക്ളൗഡ് വഴിയും ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഗൂഗിൾ ഡ്രൈവ് വഴിയും നഷ്ടപ്പെട്ട മീഡിയ വീണ്ടും ബാക്കപ്പ് ഡാറ്റ വഴി വീണ്ടെടുക്കാവുന്നതാണ്. ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്താലും ക്ളൗഡ് ബാക്കപ്പ് വഴി ഡാറ്റ വീണ്ടെടുക്കാൻ ഒരു എളുപ്പ വഴി പരീക്ഷിക്കാവുന്നതാണ്. വാട്ട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ലോഗിൻ ചെയ്ത് സെറ്റപ്പ് ചെയ്യുന്ന സമയത്ത് ബാക്കപ്പിൽ നിന്നുള്ള ഡാറ്റ വീണ്ടെടുക്കാനായി റിക്വസ്റ്റ് നൽകുക. ഇത് വഴി പഴയ ചാറ്റുകളും മീഡിയയും തിരികെ ലഭിക്കുന്നതാണ്.

വാട്ട്സാപ്പിൽ നിന്നും മീഡിയ ഡിലീറ്റ് ചെയ്യുമ്പോൾ പലരും ഗാലറിയിൽ നിന്ന് കൂടി അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് തിരഞ്ഞെടുക്കാറുള്ളത്. ഇത് ഒഴിവാക്കിയാൽ ഡിലീറ്റ് ചെയ്യുന്ന മീ‌ഡിയ വാട്ട്സാപ്പ് ആപ്ളിക്കേഷനിൽ നിന്ന് മാത്രമേ നഷ്ടമാവുകയുള്ളു. ഗാലറിയിൽ സുരക്ഷിതമായിരിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WHATSAPP, DATA, MEDIA, RETRIEVE, LOST, TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.