തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി അനുമോദന പത്രം നൽകും.
അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.പ്രകാശ് , ഡി.സി.പി ബി.അജിത് ,എ.സി.പി ജെ.കെ. ദിനിൽ എന്നിവരുൾപ്പെടെ 42 പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് ലാബിലെ എട്ട് സയന്റിഫിക് ഓഫീസർമാർക്കുമാണ് അനുമോദനം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |