മുംബയ് : ഇരട്ടകളായ സഹോദരിമാരെ കഴിഞ്ഞ ദിവസം സുഹ ൃത്തായ യുവാവ് വിവാഹം കഴിച്ച സംഭവം ദേശീയ ശ്ര്ദധ നേടിയിരുന്നു. വെള്ളിയാഴ്ചയാണ് സോലപൂർ ജില്ലയിലെ അക്ലൂജ് ഗ്രമാത്തിൽ ഇരട്ട സഹോദരിമാരായ പിങ്കിയും റിങ്കിയും ബാല്യകാല സുഹൃത്തായ അതുലിനെ വരനായി തിരഞ്ഞെടുത്തത്. ഐ.ടി എൻജിനീയർമാരായ യുവതികളും അതുലും ബാല്യം മുതൽ തന്നെ സുഹൃത്തുക്കളായിരുന്നു. വളർന്ന ശേഷവും സൗഹൃദം നിലനിറുത്തിയ ഇവർ ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു,
എന്നാൽ യുവതികൾ ഒരുമിച്ച് വരന് വരണമാല്യം ചാർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിന് തിരിച്ചടിയുണ്ടാകുന്നത്. ദ്വിഭാര്യത്വം നിയമപരമായി തെറ്റാണെന്നിരിക്കെ വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഭാര്യ ജീവിച്ചിരിക്കെയോ വിവാഹ മോചനം തേടാതെയോ മറ്റൊരു സ്ത്രീയെ ഭാര്യയാക്കുന്നത് നിയമപരമായി തെറ്റാണെന്നതിനാലാണ് അതുലിനെതിരെ കേസെടുത്തത്.
Two sisters, both IT professionals, from Mumbai marry same man from Akluj village in Solapur, Maharashtra. pic.twitter.com/xsTAaGhNAt
— Nakshab (@your_nakshab) December 4, 2022
സംഭവത്തിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മിഷനും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം സ്വന്തം താത്പര്യ പ്രകാരമാണ് ഇവരുടെ വിവാഹമെങ്കിൽ നിയമത്തിൽ ഇളവ് നൽകണമെന്നും ചിലർ വാദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |