ന്യൂഡൽഹി: ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ ഭാരവാഹി യോഗം സമാപിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദ സമാപന പ്രസംഗം നടത്തി.
ഏകാത്മമാനവ വാദമാണ് ബി.ജെ.പി ആത്യന്തികമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ ക്ഷേമ പദ്ധതികളിലൂടെ ഇത് നടപ്പിലാക്കുകയാണെന്നും നദ്ദ പറഞ്ഞു. ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തയ്യാറാകണം. ഒരോ വീടുമായും പ്രവർത്തകർ വൈകാരികമായ ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ശാശ്വത പരിഹാരം കാണണമെന്നും നദ്ദ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |