ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ മൊറോക്കോയോട് സ്പാനിഷ് പട പൊരുതി തോറ്റു. അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേയ്ക്ക് കടന്ന ആവേശകരമായ മത്സരത്തിൽ അയൽക്കാരും കരുത്തരുമായ സ്പെയിനിനെ 3-0 ന് തകർത്താണ് മൊറോക്കോ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.
It's a 𝗯𝗲𝗮𝘂𝘁𝗶𝗳𝘂𝗹 𝗱𝗮𝘆 for Bono 👏#BBCWorldCup #BBCFootball pic.twitter.com/COAJh3LKyn
— Match of the Day (@BBCMOTD) December 6, 2022
മത്സരത്തിലുടനീളം ഇരു ടീമുകളും ആക്രമണവും പ്രത്യാക്രമണവും കാഴ്ത വെച്ചപ്പോഴും താരങ്ങൾക്ക് ഗോൾ വല ചലിപ്പിക്കാനാകാതെ പോയതോടെ ഷൂട്ടൗട്ടിൽ കലാശിക്കുകയായിരുന്നു. മൊറോക്കോയോട് പരാജയപ്പെട്ടതോടെ ലോകകപ്പിലെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഏറ്റവും കൂടുതൽ തവണ പരാജയമേറ്റു വാങ്ങുന്ന ടീം എന്ന നാണക്കേടുമായാണ് സ്പെയിൻ പട നാട്ടിലേയ്ക്ക് മടങ്ങുന്നത്. സ്പെയിനിന്റെ ടിക്കി ടാക്ക താളം കളിയിലുടനീളം അതിജീവിച്ച മൊറോക്കോ അതോടെ ലോകകപ്പിലെ ആദ്യ ക്വാർട്ടർ പ്രവേശനത്തിലേയ്ക്കുള്ള പാസ് ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തിന്റെ ഏറെ ആവേശകരമായ ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരുടീമുകൾക്കുമായില്ല. സ്പെയിൻ പാസുകൾ നൽകി മുന്നേറിയ സമയത്ത് കൗണ്ടർ അറ്റാക്കുകൾ വഴി സ്പെയിനിന്റെ പ്രതിരോധ നിര ഭേദിക്കാനായിരുന്നു മൊറോക്കൻ മുൻ നിര താരങ്ങളുടെ ശ്രമം. മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഗാവിയുടെ ഓഫ് സൈഡിൽ കുരുങ്ങിയ ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടികയകന്നു. 33-ാം മിനിറ്റിൽ മൊറോക്കോയുടെ സരൗരിയുടെ ഷോട്ട് സ്പാനിഷ് ഗോളി തടുത്തതോടെ ഫലം കാണാതെ പോയി.
രണ്ടാം പകുതിയിൽ ഗോൾ നേടാനായി പരസ്പരം ആക്രമിച്ച് മത്സരിച്ച ഇരു ടീമുകളെയുമായിരുന്നു കാണാൻ കഴിഞ്ഞത്. എങ്ങനെയും ലീഡ് നേടാനായി ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിനിനെതിരെ മൊറോക്കോ മനോഹരമായ മുന്നേറ്റം നടത്തിയെങ്കിലും പതിവ് പോലെ ഗോൾ വര കടക്കാനായില്ല. ഇഞ്ചുറി ടൈമിൽ സ്പെയിനിന്റെ ഫ്രീകിക്ക് മൊറോക്കൻ ഗോളി തടഞ്ഞിട്ടതോടെ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
ഷൂട്ടൗട്ടിൽ തുടക്കത്തിലേ തന്നെ ഗോൾനേട്ടത്തോടെ ആയിരുന്നു മൊറോക്കോ ആരംഭിച്ചത്. സബീരി സ്പാനിഷ് ഗോളിയെ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. സ്പെയിനിന് തുടക്കത്തിലെ തന്നെ പിഴച്ചു. സറിബിയയുടെ ആദ്യ കിക്ക് തന്നെ ലക്ഷ്യം കണ്ടില്ല. തുടർന്ന് കിക്കെടുത്ത സിയെച്ച് മോറോക്കോയുടെ ഗോൾ നില വീണ്ടും ഉയർത്തി. എന്നാൽ സ്പെയിനിനായി രണ്ടാം കിക്കെടുത്ത കാർലോസ് സൊലേയ്ക്കും ഗോൾ നില പൂജ്യത്തിൽ നിന്ന് ഉയർത്താനായില്ല. തുടർന്ന് സ്പാനിഷ് നായകന്റെ കിക്ക് ഗോളിയിൽ തട്ടി നിൽക്കുകയും ഹക്കീമിയുടെ ഷോട്ട് ലക്ഷ്യത്തിലെത്തുകയും ചെയ്തതോടെ ആരാധകരുടെ ആരവത്തിന്റെ അകമ്പടിയോടെ മൊറോക്കോ ക്വാർട്ടറിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |