SignIn
Kerala Kaumudi Online
Thursday, 19 September 2024 1.20 AM IST

പാലക്കാടൻ പട്ടാഭിഷേകം!

Increase Font Size Decrease Font Size Print Page
palakad

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നിലനിറുത്തി പാലക്കാട്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന്റെ പടക്കുതിരക്കളെ പിടിച്ചുകെട്ടാൻ ഇത്തവണയും ആർക്കുമായില്ല. കൊവിഡ് കവർന്നെടുത്ത രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അനന്തപുരിവേദിയായ അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികമേളയിലും ഓവറോൾ ചാമ്പ്യൻപട്ടം പാലക്കാട് നിലനിറുത്തി. എതിരാളികളെ ബഹുദൂരം പിന്നാലാക്കി 36 സ്വർണവും 21 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ 269 പോയിന്റുമായാണ് ഇത്തവണ പാലക്കാടിന്റെ പട്ടാഭിഷേകം. കഴിഞ്ഞ തവണ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മലപ്പുറം ഇത്തവണ മിന്നൽക്കുതിപ്പു നടത്തി റണ്ണറപ്പായി. 13 സ്വർമവും 17 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 149 പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം. 8 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമുൾപ്പെടെ 122 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനംനേടി. സ്കൂൾ കായിക മേളകളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന എറണാകുളം 81 പോയിന്റുമായി അഞ്ചാം സ്ഥാനത്തൊതുങ്ങി.

'ഐഡിയൽ' സ്‌കൂൾ

സ്കൂളുകളിൽ ഗംഭീര പ്രകടനവുമായി 7 സ്വർണവും 9 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 66 പോയിന്റു നേടിയ മലപ്പുറത്തെ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ചാമ്പ്യൻമാരായി. ജില്ലയിൽ പറളിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും സംസ്ഥാനത്ത് മികച്ച പ്രകടനം പുറത്തെടുത്ത കല്ലടി എച്ച്. എസ് കുമരം പുത്തൂർ റണ്ണറപ്പായി. 3 സ്വർണവും 6 വെള്ളിയും 9 വെങ്കലവുമായി സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാമ്പാറ മൂന്നാം സ്ഥാനം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, PALAKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.