SignIn
Kerala Kaumudi Online
Friday, 26 April 2024 11.09 AM IST

പെട്രോളടിക്കുന്ന കാശ് എല്ലാ മാസവും നൽകിയാൽ ഈ  ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം, 'ഇലക്ട്രിക് ഡിസംബർ' എന്ന പദ്ധതിയെ കുറിച്ച് അറിയാം 

ather-energy-

ആനുകൂല്യങ്ങളും എക്സ്ചേഞ്ച് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ 'ഏഥർ ഇലക്ട്രിക് ഡിസംബർ' പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി. ഇലക്ട്രിക് വാഹനവിൽപന നിരക്ക് ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്.

6999 രൂപ വരുന്ന ബാറ്ററി വാറണ്ടി വെറും ഒരു രൂപയ്ക്ക് ഏഥർ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്‌കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വർഷം കൂടി സുരക്ഷിതമാക്കാൻ കഴിയും. ഈ വർഷം ഡിസംബറിൽ ഏഥർ 450 എക്സ്, ഏഥർ 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ബാധകം. ഐ.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് ഏഥർ ആദ്യമായി ഒരു ഫിനാൻസിംഗ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം ഏഥർ സ്‌കൂട്ടർ വാങ്ങുന്നതിന് 48 മാസ കാലാവധി വാഗ്ദാനം ചെയ്യുന്നു.

പ്രോസസിംഗ് ഫീസ് ഇല്ലാതെ 45 മിനിട്ടിനുള്ളിൽ സ്‌പോട്ട് ലോണും നൽകുന്നു. ചെലവിന് തുല്യമായ ഇ.എം.ഐയും വാഗ്ദാനം ചെയ്യുന്നു. പെട്രോൾ സ്‌കൂട്ടറുകളിൽ നിന്ന് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ഉപഭോക്താക്കളെ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി എക്‌ചേഞ്ച് പ്രോഗ്രാമും ഇതിന്റെ ഭാഗമായുണ്ട്. ഈ മാസം 450 എക്സ്, 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2023 ഡിസംബർ 31 വരെ ഏഥർ ഗ്രിഡിലേക്ക് സൗജന്യ ആക്സസ് നൽകുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് 700 ഏഥർ ഗ്രിഡ് പോയിന്റുകളിൽ തടസങ്ങളില്ലാത്ത ഫാസ്റ്റ് ചാർജിംഗ് ചെയ്യാൻ കഴിയും.

റീട്ടെയിൽ വിപുലീകരണത്തിനൊപ്പം മുഖ്യധാരയിലെത്തിച്ചേരുന്നതിനുള്ള ശക്തമായ ചുവടുകൾ കൈക്കൊണ്ടിട്ടുണ്ടെന്നും 2023ലും ഈ ട്രെൻഡ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്നീത് എസ്. ഫൊകെല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ATHER, SCOOTER, ELECTRIC SCOOTER, ATHER ENERGY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.