തിരുവനന്തപുരം: ഈ വർഷത്തെ ആയുർവേദ, ഹോമിയോ,സിദ്ധ,ഫാർമസി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി,കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കേരള സർവകലാശാലയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ ഇന്നുച്ചയ്ക്ക് 12നു മുൻപ് ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ അറിയിക്കണം. ഹെൽപ്പ്ലൈൻ നമ്പർ : 0471 2525300.
എം.ബി.ബി.എസ്, ബി.ഡി.എസ്
എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളുടെ മോപ് അപ് അലോട്ട്മെന്റിന് കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 10ന് ഉച്ചയ്ക്ക് 2 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 12ന് താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
എൽ.എൽ.ബി
സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിൽ മോപ് അപ് താത്കാലിക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : www.cee.kerala.gov.in.
എൽ.എൽ.എം
എൽ.എൽ.എം കോഴ്സ് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ അന്തിമ കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |