വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇംഗ്ലീഷ് (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 ആൻഡ് 2018 അഡ്മിഷൻ - വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (ബി.എ./ബി.എസ്സി./ബി.കോം.) ഓപ്പൺകോഴ്സ് പരീക്ഷകൾ ജനുവരി 9ലേക്ക് മാറ്റിവച്ചു.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽഎൽ.ബി./ബി കോം എൽഎൽ.ബി./ബി.ബി.എ എൽഎൽ.ബി, റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 19 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു) പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ നടത്തും.
ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (എസ്.ഡി.ഇ. - 2003 സ്കീം) സപ്ലിമെന്ററി, മാർച്ച് 2022 പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19, 20, 21 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. പത്ത്) വിഭാഗത്തിൽ എത്തണം.
മൂന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 19 മുതൽ 28 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ബി.എ റീവാലുവേഷൻ( ഇ ജെ-5 ) സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബി.ബി.എ/ ബി.സി.എ/ ബി.എ/ ബി.എസ്സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി
കാർഡ്/ഹാൾടിക്കറ്റുമായി 17 മുതൽ 24 വരെയുളള പ്രവൃത്തിദിനങ്ങളിൽ ഇജെ-മൂന്ന് സെക്ഷനിൽ ഹാജരാകണം.
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ് - 2020 സ്കീം) മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷയ്ക്ക് ഓൺലൈനായും ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായും പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസവിഭാഗം നടത്തുന്ന ബി.എ./ബി. എസ്സി./ബി.കോം./ബി.ബി.എ. (റഗുലർ - 2020 അഡ്മിഷൻ) വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ ട്യൂഷൻ ഫീസ് 19 മുതൽ അടയ്ക്കാം. വിവരങ്ങൾക്ക് www.ideku.net.
പിഎച്ച്.ഡി കോഴ്സ്വർക്ക് പരീക്ഷയുടെ(ജൂലായ് 2022 സെഷൻ) പുനഃപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ ഫീസടച്ച് സി.എസ്.എസ് ഓഫീസിൽ എത്തിക്കണം.
സി.ബി.സി.എസ്.എസ് ബി.എ /ബി.എസ്സി/ ബി കോം (റെഗുലർ -2020 അഡ്മിഷൻ ) 6-ാം സെമസ്റ്റർ ക്ലാസുകൾ, ജനുവരി 3 മുതൽ ആരംഭിക്കും.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.എൽ ഐ.എസ്.സി (എസ്.ഡി.ഇ- 2017 അഡ്മിഷൻ മുമ്പ് ) സപ്ലിമെന്ററി ഡിഗ്രി പരീക്ഷ (മാർച്ച് 2022 )യുടെ 19ന് നടത്താനിരുന്ന വൈവാവോസി 30ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |