SignIn
Kerala Kaumudi Online
Tuesday, 07 May 2024 4.20 PM IST

ആ പ്രായത്തിൽ വിവാഹം പാടില്ലായിരുന്നു, ഗായത്രി രഘുറാം

ss

പൃഥ്വിരാജിന്റെ നായികയായാണ് തെന്നിന്ത്യൻ താരം ഗായത്രി രഘുറാം മലയാളത്തിലേക്ക് എത്തുന്നത്. തമിഴിലെ പ്രശസ്ത നൃത്ത സംവിധായകൻ രഘുറാമിന്റെ മകൾ എന്ന വിലാസം ഗായത്രിക്ക് ഏറെ ഗുണം ചെയ്തു. 2002ൽ റിലീസ് ചെയ്ത ചാർളി ചാപ്ളിൻ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയജീവിതം ആരംഭിക്കുന്നത്. പെട്ടെന്നായിരുന്നു ഗായത്രിയുടെ വിവാഹം. അധികം വൈകാതെ വിവാഹ മോചന വാർത്തയും എത്തി. വിവാഹ ബന്ധം വേർപ്പെടുത്തിയതിനെക്കുറിച്ച് ഗായത്രി അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. വീട്ടുകാർ ചേർന്ന് ഉറപ്പിച്ച അറേഞ്ച്‌ഡ് മാര്യേജായിരുന്നു അത്. 21 വയസിൽ വിവാഹം കഴിച്ചു. ആ സമയത്ത് വിവാഹം കഴിക്കാൻ പാടില്ലായിരുന്നു. ഞങ്ങൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ വന്നതിനെതുടർന്ന് ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. മുൻ ഭർത്താവിനെ കുറ്റം പറയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വേറെ വിവാഹം കഴിച്ചു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറയാൻ താത്‌പര്യമില്ല. ഗായത്രിയുടെ വാക്കുകൾ. അമേരിക്കയിൽ സോഫ്ട് വെയർ എൻജിനിയറായ ദീപക് ചന്ദ്രശേഖറുമായി 2006ൽ ആയിരുന്നു ഗായത്രിയുടെ വിവാഹം. 2008ൽ ഇരുവരും വേർപിരിഞ്ഞു.അതേസമയം നിരവധി ചിത്രങ്ങൾക്ക് നൃത്ത സംവിധാനം ഒരുക്കിയ ഗായത്രി സംവിധായികയുടെ കുപ്പായവും അണിഞ്ഞു.അഭിനയത്തിനു പുറമെ രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.