കുളത്തൂർ: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് നടത്തുന്ന ശിവഗിരി തീർത്ഥാടന നവതി ആഘോഷപരിപാടികൾ വൻവിജയമാക്കാൻ ജാതിമതഭേദമെന്യേ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് കടകംപളളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 90ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തീർത്ഥാടന നവതി വിളംബരവും കലവറ നിറയ്ക്കൽ ഘോഷയാത്രയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോലത്തുകര ശാഖയിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ജാഥാ ക്യാപ്ടനും ശാഖാ സെക്രട്ടറിയുമായ കോലത്തുകര സി.പ്രമോദിന് കടകംപളളി സുരേന്ദ്രൻ പീതപതാക കൈമാറി. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ്, ചീഫ് കോ-ഓർഡിനേറ്റർ ആലുവിള അജിത്ത്, സെക്രട്ടറി ജി.സുരേന്ദ്രനാഥൻ, ആക്കുളം മോഹനൻ, കെ.എസ്.ശിവരാജൻ, ശിവഗിരി യൂണിയൻ പ്രസിഡന്റ് അജി.എസ്.ആർ.എം, ഡോ.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് പി.ഉപേന്ദ്രൻ കോൺട്രാക്ടർ, കെ. പി.അനിൽകുമാർ, കോലത്തുകര മോഹനൻ, മോഹൻദാസ്, ജി.പി.ഗോപകുമാർ,തോപ്പിൽ രാധ തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥാടനത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കലിനുള്ള ദ്രവ്യങ്ങൾ കോലത്തുകര ശാഖാ ഭാരവാഹികളിൽ നിന്ന് സ്വാമി ശുഭാംഗാനന്ദയും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും ഏറ്റുവാങ്ങി. രാത്രി 7.20 ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഘോഷയാത്ര എത്തിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |