തിരുവനന്തപുരം: മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കി സ്വകാര്യ ആശുപത്രികളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരിക, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ വേതനത്തെ സംബന്ധിച്ചുള്ള
യഥാർത്ഥ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.മധു, യു.സിന്ധു, എസ്.ആർ.രാഖേഷ്, ആർ.സിന്ധു, ബീനാഭദ്രൻ, വി.ശശികല, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ്.വി.നമ്പൂതിരി, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |