തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന സർക്കാർ 2,603കോടി രൂപ വായ്പയെടുക്കും. നടപടികൾ പൂർത്തിയായി. ജനുവരി മൂന്നോടെ പണം അക്കൗണ്ടിലെത്തും. ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കാണ് വായ്പ. 22 ന് 1,500 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതോടെ ഈ വർഷം എടുത്ത പൊതുവായ്പ 19,799 കോടിയാകും. ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വൈദ്യുതി മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ 4,060 കോടി കൂടി വായ്പയെടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |