SignIn
Kerala Kaumudi Online
Thursday, 19 September 2024 10.00 PM IST

കർഷക തൊഴിലാളി ക്ഷേമനിധി ഉന്നത വിദ്യാഭ്യാസ ധനസഹായം

Increase Font Size Decrease Font Size Print Page
h

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2022 വർഷത്തെ ഡിഗ്രി,പി.ജി,പ്രൊഫഷണൽ ഡിഗ്രി,പ്രൊഫഷണൽ പി.ജി,ടി.ടി.സി,പോളേിടെക്നിക്ക്,ജനറൽ നഴ്സിംഗ്,ബി.എഡ്,മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ അവസാനവർഷ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 31ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റേയും അംശാദായ അടവിന്റേയും പകർപ്പ്,അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല) സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ/ഒറിജിനൽ പകർപ്പ്),റേഷൻ കാർഡിന്റെ പകർപ്പ്,കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിയ്ക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശികയുള്ള അപേക്ഷകൾ നിരസിക്കും. സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പഠിച്ച വിദ്യാർത്ഥികൾ ആനുകൂല്യത്തിന് അർഹരല്ല. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക്:04712729175.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.