പത്തനംതിട്ട : ജനാധിപത്യ ഇൻഡ്യയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന മഹത്തായ സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ് കോൺഗ്രസെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ബിനു ചക്കാലയിൽ, എൻ.സി മനോജ്, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സുനിൽ എസ്.ലാൽ, ഹരികുമാർ പൂതങ്കര, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, പി.ജി.ദിലീപ് കുമാർ, നഹാസ് പത്തനംതിട്ട, ലാലി ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |