ചേർത്തല: കൊച്ചി നേവൽ ഓഫീസിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ റിട്ട. നാവികസേന ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചേർത്തല നഗരസഭ 14-ാം വാർഡ് മാമ്പല പ്രസാദം വീട്ടിൽ വിപിൻ വേണുഗോപാൽ, ഭാര്യ സിമ്ന വിപിൻ എന്നിവർക്കെതിരെയാണ് കേസ്.
ചേർത്തല വാരണം കൊല്ലംപറമ്പിൽ അനീഷിന്റെ പരാതിയിൽ ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ് പ്രകാരമാണ് മുഹമ്മ പൊലീസ് കേസെടുത്തത്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി പരാതികളാണ് ചേർത്തല, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലുള്ളത്. അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നഗരത്തിലെ പ്രമുഖ സ്വർണ വ്യാപാരിയിൽ നിന്ന് 7 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ശേഷം വണ്ടിച്ചെക്ക് നൽകിയ കേസിലും ഇയാൾക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |