ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ്ബും എ.ബി.സി ഫുട്ബാൾ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച പെലെ അനുസ്മരണം ജില്ലാ ഒളിപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ ഫുട്ബാളിന് ഇത്രമാത്രം പ്രചാരം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിച്ച ഒരു മഹാപ്രതിഭ ആയിരുന്നു പെലെ എന്നും മരണം വരെ ഫുട്ബാളിനുവേണ്ടി ജീവിക്കുകയും ചിന്തിക്കുകയും ചെയ്ത നൂറ്റാണ്ടിന്റെ കായികതാരത്തെയാണ് ലോകത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് സ്റ്റേഡിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സുജാത് കാസിം അദ്ധ്യക്ഷത വഹിച്ചു. എ.എൻ പുരം ശിവകുമാർ, ഹബീബ് തയ്യിൽ, ടി.എസ്. സിദ്ധാർത്ഥൻ, സോക്കർ സുരേഷ്, ഹരി രാജീവ്, അനസ് മോൻ, മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |