പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര ദേവസ്ഥാനം ദക്ഷിണാമൂർത്തി നൃത്ത സംഗീതോത്സവം ഇന്ന് സമാപിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തിൽപരം പ്രതിഭകളാണ് സംഗീതോത്സവ വേദിയിൽ പ്രകടനം കാഴ്ചവച്ചത്. രാവിലെ 9ന് ദക്ഷിണാമൂർത്തി സംഗീത മണ്ഡപത്തിൽ നടക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനത്തോടെയാണ് സംഗീതോത്സവം സമാപിക്കുക.
രൂപശ്രീ മഹോപാത്ര, പണ്ഡിറ്റ് ഡോ.സുധാംശു കുൽക്കർണി, സാരംഗ് കുൽക്കർണി, കലൈമാമണി ഡോ.കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ, അരുൺ സിംഗപ്പൂർ, ഉസ്താദ് അഷറഫ് ഹൈദ്രോസ്, മിഥുൻ ജയരാജ്, ഹരീഷ് ശിവരാമകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, രചന നാരായണൻകുട്ടി, നാഞ്ചിയമ്മ, മേതിൽ ദേവിക, ഡ്രംസ് ശിവമണി, പ്രസീദ ചാലക്കുടി തുടങ്ങി പ്രഗത്ഭരടക്കം ആയിരത്തിൽപരം പേരാണ് 15 ദിവസങ്ങളിൽ സംഗീതോത്സവത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |