പത്തനംതിട്ട : ഓമല്ലൂർ ശ്രീ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ച് കളമെഴുത്തും പാട്ടും നടന്നു. ഇന്ന് രാവിലെ 9 മണിക്ക് കാർത്തിക പൊങ്കാല നടക്കും. മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമി ഭവ്യാമൃത പ്രാണ ഭദ്രദീപം തെളിക്കും. ജീവിത എഴുന്നെള്ളിപ്പ് , പൊങ്കാല തളിയ്ക്കൽ, 11 മണിക്ക് വിശേഷാൽ 25കലശം. പഞ്ചഗവ്യഅഭിക്ഷേകം ക്ഷേത്ര തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ സമൂഹസദ്യ, വൈകിട്ട് 5 ന് ദേവിയുടെ എഴുന്നെള്ളത്ത് ഘോഷയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |