തൃശൂർ: തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും സംയുക്തമായി ജനുവരി ആറ് മുതൽ 18 വരെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഒൻപത് ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസിനസ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുകയാണ് ലക്ഷ്യം.
ജനുവരി ആറിന് തിരുവനന്തപുരത്തും ഏഴിന് ആലപ്പുഴയിലും പത്തിന് കോഴിക്കോടും 11ന് കോട്ടയം, മലപ്പുറം ജില്ലകളിലും 12ന് കൊല്ലത്തും 13ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18ന് തൃശൂരിലുമാണ് പരിശീലനം. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമ്മാണ യൂണിറ്റ്, ബിസിനസ് മേഖല എന്നിവയിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള പ്രവാസികൾ സി.എം.ഡിയുടെ 0471 2329738, 8078249505 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |