കഴക്കൂട്ടം:എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി കഴക്കൂട്ടത്ത് എട്ടുപേർ പൊലീസ് പിടിയിലായി. നേമം സ്വദേശി ശ്രീജിത്ത് (30),പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് 43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു ( 22 ), ശ്യാംകുമാർ ( 25 ) കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് പിടിയിലായത്.പിടിയിലായവരിൽ ദീപു ദത്ത്,ശ്രീജിത്ത് എന്നിവർ കൊലകേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇരുകാറുകളിൽ എത്തിയ സംഘത്തിൽ നിന്ന് 2.5ഗ്രാം എം.ഡി.എം.എയും 5 എൽ.എസ്.ഡി സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരം കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ് പ്രവീൺ,എസ്.ഐമാരായ നിതിൻ, ജിനു, ഷാഡോ സംഘവും ചേർന്ന് കഴക്കൂട്ടം അൽസാജിന് സമീപത്തു വച്ചാണ് വാഹനങ്ങൾ തടഞ്ഞ് പ്രതികളെ പിടികൂടിയത്.അറസ്റ്രിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |