മുഹമ്മ : ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച എൻ.എസ്.ജോർജിനെ സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, പതിനാല് വർഷമായി കൈതത്തിൽ ആശാൻ മെമ്മോറിയൽ ഗ്രന്ഥശാലയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആര്യാട് ഗ്രാമപഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആർ . നാസർ പൊന്നാട അണിയിച്ചു. ജി. വേണുഗോപാൽ, പി . രഘുനാഥ്, കെ. ജി .രാജേശ്വരി, ജലജ ചന്ദ്രൻ, കെ. ഡി. മഹീന്ദ്രൻ, കെ .ആർ . ഭഗീരഥൻ, ആർ.രാഹുൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |