മാന്നാർ : മാന്നാർ ജനസംസ്കൃതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ക്രിസ്മസ്-പുതുവത്സരാഘോഷവും പി.എസ്.സി അംഗം അഡ്വ.സി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശിവപ്രിയ എസ്.പണിക്കരെ അനുമോദിച്ചു. കലാലയം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . പി.ഇ.ശെൽവരാജൻ സ്വാഗതംപറഞ്ഞു. ഡോ.വി.പ്രകാശ്, ജെ.ഹരികൃഷ്ണൻ, എസ്.ശിവകുമാർ, ശങ്കരനാരായണൻ, പി.വിശ്വംഭരപ്പണിക്കർ, ജയകല സനൽകുമാർ എന്നിവർ സംസാരിച്ചു. ഡോ.റജി കുമാറിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യയും കുന്നത്തൂർ രാധാകൃഷ്ണന്റെ സംവിധാനത്തിൽ നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |