SignIn
Kerala Kaumudi Online
Saturday, 13 July 2024 2.19 PM IST

രജനികാന്തിന്റെ ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു; പ്രചരിക്കുന്ന വാർത്തകൾ ശരിയോ?

mohanlal

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന 'ജയിലറിൽ' മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ ചെറിയ വേഷമായിരിക്കുമെന്നും രണ്ടോ മൂന്ന് ദിവസം മാത്രമായിരിക്കും മോഹൻലാലിന് ചിത്രീകരണമുണ്ടായിരിക്കുകയെന്നുമാണ് വിവരം. തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ജയിലർ. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെൽസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രമ്യ കൃഷ്ണൻ, കന്നട നടൻ ശിവരാജ് കുമാർ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.


പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുകയെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിന് സംഗീത സംവിധാനം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ജയിലർ' നിർമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJANIKANTH, MOHANLAL, JAILER MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.