മുണ്ടക്കയം . പുതിയതായി നിർമ്മിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ ജനുവരി ഒൻപതിന് വൈകിട്ട് നാലിന് നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ പി കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, എ ഡി എം ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി ആർ അനുപമ, ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിൽ, പഞ്ചായത്തംഗം സി വി അനിൽകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |