മാവൂർ: മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി.ഐ.ടി.യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ.കെ.ജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 9 തിങ്കളാഴ്ച 10മുതലാണ് സംഗമം. മാവൂർ കടോടി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം എം.പി എളമരം കരീം ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയാകും.സി.ഐ.ടി.യു പ്രവർത്തകരായിരുന്ന മുന്നൂറോളം പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഇ എൻ.പ്രേമനാഥൻ , കൺവീനർ എം. ധർമ്മജൻ,എം.പി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |