SignIn
Kerala Kaumudi Online
Thursday, 25 April 2024 1.16 PM IST

കിക്മ ഇനി ആർ.പി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്  പുനർനാമകരണ ചടങ്ങ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ‌ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇനിമുതൽ മുൻ എം.എൽ.എയും സഹകാരിയുമായിരുന്ന ആർ.പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നറിയപ്പെടും.പുനർനാമകരണ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന് കോളേജ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.ചടങ്ങിൽ പരമേശ്വരൻ പിള്ളയുടെ ഛായാചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ,​എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ ഐ.ബി.സതീഷ്,​ ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,​സി.പി.എം സംസ്ഥാ സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ,​ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,​ സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിക്മയെ ഗവേഷണ സ്ഥാപനമായി ഉയർത്താനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും സഹകരണത്തിൽ ഒരു പി.ജി കോഴ്സ് അനുവദിക്കണമെന്ന സഹകരണ യൂണിയന്റെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും കോലിയക്കോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.