പത്തനംതിട്ട : കേരള മദ്യവർജന ബോധവൽക്കരണ സമിതി സംസ്ഥാന സമ്മേളനം 28ന് പത്തനംതിട്ട ടൗൺഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി ഡോ.തോളൂർ ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.കമറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |