മുഹമ്മ : സിബി യോഗ്യാവീടന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മുഹമ്മ സെന്റ് ജോർജ് ഫൊറോനയിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സിബിയുടെ ഓർമ്മകൾ കോർത്തിണക്കിയ 'സ്നേഹപൂർവം ' എന്ന പുസ്തകം ആര്യക്കര എ.ബി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിജോ കുഞ്ചെറിയയ്ക്ക് കൈമാറി ഫാ .കുര്യാക്കോസ് താന്നിക്കൽ പ്രകാശനം ചെയ്തു. ഫാ.ജോൺ പരുവപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുസ്തകത്തിൽ നിന്നുള്ള വരുമാനം സിബി തുടങ്ങി വച്ച കാരുണ്യ പദ്ധതിയായ ' കാണാമറയത്ത് ഒരു കൈത്താങ്ങ് 'നാണ് കൈമാറുക .എ.ബി.വി എച്ച്.എസ് ഹെഡ്മിസ്ട്രസ് നിഷ ആദ്യ സംഭാവന ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |