വടകര: കേരള എൻ.ജി.ഒ അസോസിയേഷൻ 48 ബ്രാഞ്ച് സമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനു കോറോത്ത് , എം.ഷിബു, ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ , ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സുനിൽകുമാർ പയിമ്പ്ര, രാജേഷ് ബാബു.കെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രദീഷ് , ഷാക്കീർ പി.പി. സിദ്ധിഖ് എം.വി. പങ്കജാക്ഷൻ.എം , അബ്ദുൾ റഹിം, മനോജ് കുമാർ കെ. ദിബൂഷ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സൂരജ് .ഒ. അദ്ധ്യക്ഷത വഹിച്ചു. ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചവർക്കും , സർവീസിൽ നിന്നും വിരമിച്ചവർക്കും യാത്രയയപ്പ് നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |