SignIn
Kerala Kaumudi Online
Saturday, 20 April 2024 8.02 AM IST

ചിട്ടിതട്ടിപ്പ് കേസിലെ പ്രതിയുടെ വീട് വിൽക്കാൻ ശ്രമം: വഞ്ചിക്കപ്പെട്ട നിക്ഷേപകർ തടഞ്ഞു

chitti-thattipu-

പറവൂർ: നിക്ഷേപകരുടെ കോടികളുമായി മുങ്ങിയ അനുഗ്രഹ ടി.എൻ.ടി ചിട്ടിസ്ഥാപനത്തിലെ ഉടമകളിലൊരാളയ ടെൽസൺ തോമസിന്റെ കുഞ്ഞിത്തൈയിലെ വീട് വിൽക്കാനുള്ള ശ്രമം പണം നഷ്ടപ്പെട്ട നിക്ഷേപകർ തടഞ്ഞു.

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത് പണം നഷ്ടപ്പെട്ട നിക്ഷേപകർ അറിഞ്ഞു. ഇതോടെ ഇവർ കൂട്ടമായെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. വടക്കേക്കര പൊലീസെത്തി പ്രതിഷേധക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വീട് പണയത്തിനെടുത്ത പുത്തൻവേലിക്കര സ്വദേശിയും സ്റ്റേഷനിലെത്തി ചർച്ച നടത്തി. നിയമപ്രകാരമാണ് പണയത്തിന് വീടെടുത്തതെന്നും താമസിക്കാൻ അനുവദിക്കണമെന്നും നിക്ഷേപകരോട് പറഞ്ഞു. തത്കാലം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ഉടമയോടെ പൊലീസ് ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കുകയും സംരക്ഷണം തേടുകയും ചെയ്തശേഷമേ താമസിക്കാവൂയെന്ന് ഉടമയോടും നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കാവൂയെന്ന് നിക്ഷേപകരോടും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.