മലയിൻകീഴ്: കാട്ടുവിള പനയറവിളാകം സജി ഭവനിൽ ആർ. സജിയെ(44) ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി മാറനല്ലൂർ കൂവളശ്ശേരി നവോദയ ലൈനിൽ ആർ. ജോണിയെ(26,വിഷ്ണു) വിളപ്പിൽശാല പൊലീസ് പിടികൂടി. വിളപ്പിൽശാല കാട്ടുവിളയിൽ റോഡ് സൈഡിലിരുന്ന് മദ്യപിക്കാനാകില്ലെന്ന് സജി പറഞ്ഞനാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 24ന് രാത്രി 10.30ഓടെയാണ് സംഭവം. സജിയുടെ ഇടത് കണ്ണിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കണ്ണിൽ രണ്ട് ശസ്ത്രക്രീയ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |