കണ്ണൂർ: ട്രെയിനിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണ മോതിരം ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായ ടി.ടി.ഐ കെ.മഹേഷ് ബാബുവിനെ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻകമ്മിറ്റി(എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അനുമോദിച്ചു. സ്വീകരണ യോഗം അഡ്വ.റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം അഡ്വ. റഷീദ് കവ്വായി ടി. ടി.ഐ. മഹേഷ് ബാബുവിനെ പൊന്നാട അണിയിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, ടി.വിജയൻ, വിജയൻ കൂട്ടിനേഴത്ത്, സി.കെ. ജിജു,ചന്ദ്രൻ മന്ന,രാധാകൃഷ്ണൻ കടൂർ, പി.വിജിത്ത്കുമാർ, ജി.ബാബു, എ.പി. രവീന്ദ്രൻ ,എ.ഭരതൻ, എം.പി.അയ്യപ്പൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ഇത് മൂന്നാം തവണയാണ് മഹേഷ് ബാബു കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥരെ ഏൽപ്പിച്ച് മാതൃകയാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |