SignIn
Kerala Kaumudi Online
Thursday, 25 April 2024 8.47 PM IST

ഉത്സവത്തി​നി​ടെ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ

photo

ആലപ്പുഴ: മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി​യത് നിയന്ത്രിക്കാനെത്തിയ പൊലീസിന് അക്രമിച്ച കേസിലെ പ്രതി, മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഇല്ലത്തുവെളി വീട്ടിൽ മഹേഷി​നെ (32) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

കഴി​ഞ്ഞ ദി​വസം രാത്രി 8.50ന് ആയി​രുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെരെ മഹേഷ് അസഭ്യം പറയുകയും ഉപദ്രവി​ക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി സി.ഐ പി.കെ. മോഹിതയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജു, എസ്.ഐ പ്രിയലാൽ, എ.എസ്.ഐ ബിനു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്ന് ബലപ്രയോഗത്തി​ലൂടെ പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്
കോടതിയിൽ ഹാജരാക്കിയ പ്രതി​യെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.