തിരുവനന്തപുരം: വിവാഹ നിശ്‌ചയം കഴിഞ്ഞവർക്കും നവവധൂവരൻമാർക്കുമായി 'കൈകോർത്ത്' ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും.ജില്ലയിലെ 50 പങ്കാളികൾക്കായാണ് കൈകോർത്ത് എന്ന പേരിൽ രണ്ട് ദിവസത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നത്.രജിസ്‌ട്രേഷൻ 50 കഴിഞ്ഞാൽ നിശ്‌ചിത ഇടവേളകളിൽ വീണ്ടും ക്ലാസുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.ജനുവരി 13,14 തീയതികളിലാകും ആദ്യഘട്ട കോഴ്‌സ്.കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠനവിഷയമാകുന്ന കോഴ്‌സിൽ അതാത് മേഖലകളിലെ വിദഗ്ദ്ധരാകും ക്ലാസുകൾ നയിക്കുക.ജില്ലയിൽ ഓരോ വർഷവും വിവാഹമോചനകേസുകൾ വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വനിതാ ശിശു വികസന വകുപ്പ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കോഴ്‌സ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞവർഷം വനിതാശിശു വികസന വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് ആദ്യമായി പ്രീ മാരിറ്റൽ കോഴ്‌സ് നടത്തിയിരുന്നു.അതിൽ പങ്കെടുത്തവരുടെ അഭിപ്രായം ഉൾപ്പെടെ സ്വീകരിച്ചാണ് കോഴ്‌സ് വിപുലീകരിച്ച് പുതിയ ഭാവത്തിൽ അവതരിപ്പിക്കുന്നത്.ജില്ലയിൽ ശരാശരി 600 വിവാഹ മോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |