കൊയിലാണ്ടി: പതിനേഴ് വയസുകാരിയെ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് ആറു വർഷം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വടകര, പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും, പിഴ സംഖ്യ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടെതടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനന്തവാടി നിന്നും കുറ്റിയാടി വരെ യാത്ര ചെയ്യുക ആയിരുന്ന പെൺകുട്ടിയുടെ അടുത്തു ഇരുന്നു യാത്ര ചെയ്യുക ആയിരുന്ന പ്രതി യാത്ര മധ്യേ പെൺകുട്ടിയെ ഉപദ്രവിക്കുക ആയിരുന്നു, തൊട്ടിൽപ്പാലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത് അശോകൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി.ജെതിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |