കൊല്ലം : ചവറു കത്തിച്ച കനൽക്കൂനയിൽ വീണ് കുട്ടിക്കുരങ്ങന് ഗുരുതരപരിക്ക്. ശാസ്താംകോട്ട ഡി.ബി കോളേജിന് സമീപം കഴിഞ്ഞ ദിവസമാണ് കുരങ്ങിന് അപകടം പറ്റിയത്. ചാമ്പൽക്കൂനയിൽ ഭക്ഷണം തിരഞ്ഞ് കനലിൽ പെടുകയായിരുന്നു. കാലിനും കൈകൾക്കും പരിക്കേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവർത്തകർ മൃഗാശുപത്രിയിലെത്തിച്ചു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ല.വേദനിച്ചു നിലവിളിക്കുന്ന കുരങ്ങിനെ ഡി.ബി കോളേജിലാണ് പരിചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |