കോട്ടയം . മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് (എം) തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ എൽഡിഎഫ് നേതൃത്വത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് ഡിസംബർ 30 ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. സിപിഐ, സിപിഎം ജനപ്രതിനിധികൾ മുന്നണി മര്യാദ പാലിച്ച് ഡിസംബർ 30 ന് രാജിവച്ചിരുന്നു. ചിലയിടങ്ങളിൽ കേരള കോൺഗ്രസ് പ്രതിനിധികളും രാജി പ്രഖ്യാപിച്ചു. എന്നാൽ മറ്റ് പല സ്ഥലങ്ങളിലും കേരള കോൺഗ്രസ് അംഗങ്ങൾ ഇനിയും സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |