പള്ളുരുത്തി : 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എൽ.എ, ബൂത്ത് പ്രസിഡന്റുമാർ എന്നിവർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് വിഷൻ -24 ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എൻ.വേണുഗോപാൽ, തമ്പി സുബ്രഹ്മണ്യം, ജോൺ പഴേരി, എം.പി.ശിവദത്തൻ, ത്യാഗരാജൻ, കെ.കെ. കുഞ്ഞച്ചൻ, ദിലീപ് കുഞ്ഞുകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |